Home Regional തൊഴിൽ അന്വേഷകർക്ക് കെ എം അന്ത്രു ഫൗണ്ടേഷന്റെ കൈത്താങ്ങ്.

തൊഴിൽ അന്വേഷകർക്ക് കെ എം അന്ത്രു ഫൗണ്ടേഷന്റെ കൈത്താങ്ങ്.

5
0

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വെച്ച് 2024 മെയ് 4ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ മൂന്നു മണി വരെ എംപ്ലോയർ ലൈവ് ജോബ് പോർട്ടലിന്റെയും, തിരുവനന്തപുരം സൺ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്വത്തിൽ നടത്തുന്ന തൊഴിൽ മേളയ്ക്ക് എത്തുന്ന മഞ്ഞ / പിങ്ക് റേഷൻ കാർഡുകളിൽ പേരുള്ള തൊഴിൽ അന്വേഷകർക്ക് രജിസ്‌ട്രേഷൻ ഫീസ് ആയ 250 രൂപയിൽ അൻപത് ശതമാനം ഇളവ് നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഷാജിൽ അന്ത്രു അറിയിക്കുന്നു. ഈ രജിസ്‌ട്രേഷൻ ഫീസ് ഒറ്റത്തവണ അഥവാ തൊഴിൽ ലഭിക്കുന്നത് വരെ പ്രാബല്യത്തിൽ ഉണ്ടാകും എന്നതാണ് പ്രത്യേകത എന്ന് എംപ്ലോയർ ലൈവ് ജോബ് പോർട്ടൽ ഫൗണ്ടേഷനെ അറിയിച്ചിട്ടുണ്ട്. സൗജന്യം ലഭിക്കാൻ യൂണിവേഴ്‌സിറ്റി കോളേജിൽ ഒരുക്കിയിരിക്കുന്ന ഫൗണ്ടേഷന്റെ ഹെൽപ് ഡെസ്കിൽ സമീപിച്ചാൽ മതിയാകും.

കേരളത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായി 60 തോളം സ്ഥാപനങ്ങളാണ് ഉദ്യോഗാർത്ഥികളെ തേടിയെത്തുന്നത്. 3,000ത്തിൽ പരം തൊഴിലവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് എംപ്ലോയർ ലൈവ് ജോബ് പോർട്ടൽ അറിയിച്ചിരിക്കുന്നത് . എസ് എസ് എൽ സി മുതൽ ബിരുദാനന്തര ബിരുദം, BSc , MSc ,MBA , B .Tech, GNM , ITI Diploma , തുടങ്ങിയ ഏത് യോഗ്യത ഉള്ളവർക്കും, തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണെന്നും , ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനായി താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കണം എന്നും എംപ്ലോയർ ലൈവ് ജോബ് പോർട്ടൽ അറിയിച്ചിട്ടുണ്ട്.
https://www.employerlive.com/employeeregister/?referrer=214608.പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ പേര്, വേക്കൻസി വിവരങ്ങൾ അറിയുവാനായി 90 72 05 06 07 ൽ ബന്ധപ്പെടേണ്ടതാണ്.

സാഹിത്യകാരനും,പൊതുപ്രവർത്തകനുമായിരുന്ന അന്തരിച്ച അഡ്വ:കെ എം അന്ത്രുവിന്റെ സ്മരണാർത്ഥം 2022 ൽ സ്ഥാപിതമായ കെ എം അന്ത്രു ഫൗണ്ടേഷൻ വിവിധ മേഖലകളിൽ നടത്തിവരുന്ന സേവന- സന്നദ്ധ – സഹായ പദ്ധതികളുടെ ഭാഗമായാണ് തൊഴിലന്വേഷകർക്കുള്ള ഈ സഹായ പദ്ധതിയുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.