അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ സ്വാഗതം പറഞ്ഞ കെ എം അന്ത്രുവിന്റെ മരുമകൾ , മിനി ഷാജിൽ കെ എം അന്ത്രു പലതും പറയാൻ ബാക്കി വെച്ചാണ് 2020 ഡിസംബർ 19 ന് ദിവംഗതനായത് എന്ന് ഓർമ്മപെടുത്തി. ജീവിതം ജീവിച്ചു മതിയാകാതെയാണ് അദ്ദേഹം വിടവാങ്ങിയത്. അവസാനനാളുകളിൽ , കെ എം അന്ത്രു തിടുക്കത്തോടെ പലതും ചെയ്‌തു തീർക്കാനുണ്ടായിരുന്നു എന്ന മട്ടിലായിരുന്നു എന്ന് മരുമകളായ മിനി ഓർത്തെടുത്തു.അവസാനശ്വാസത്തിന് സാക്ഷിയായപ്പോൾ കെ എം അന്ത്രു ആത്മഗതം ചെയ്‍തത് മിനി ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
എന്റെ മനസ്സമാധാനം ചിലർ കെടുത്തി
എന്റെ കാലുകൾ ആദ്യം തളർത്തി
എന്റെ കയ്യുകൾ പിന്നെ തളർത്തി
എന്നുടൽ ആകെയും അവർ തളർത്തി
എന്റെ നാവിനെയും തളർത്തി
ജീവച്ഛവമാക്കി അവർ എന്നെ കിടത്തി
പ്രാണവായു നൽകുവാൻ സിലിണ്ടർ വരുത്തി
ശ്വാസമെടുക്കുവാൻ മാസ്ക്കിനെ ഒപ്പം കിടത്തി
അവർ തന്ന വെള്ളം ഞാൻ വിഷമായിറക്കി
ദ്രവഭോജനം ഞാൻ വിശ്വസിച്ചവർ കുഴലിലൂടിറക്കി
തട്ടി മാറ്റുവാൻ എൻ ബന്ധനം വിലക്കി
ഉള്ളിലെ ശബ്ദത്തിൽ നീരസം നിരത്തി
കേൾക്കുന്ന സ്വരങ്ങൾ അലോസരപ്പെടുത്തി
പാതിഅടഞ്ഞ കണ്ണുകൾ മുഴുവനായി അടച്ചു
വേണ്ടാത്ത കാഴ്ചകൾ മൊത്തമായി കെടുത്തി
അവസാന ശ്വാസത്തിൽ കൺപതിയെ വിടർത്തി
എന്നെ മുതലെടുത്തവരുടെ സാമിപ്യം ഇല്ലായെന്ന് വരുത്തി
ഉടനെ കാണാമെന്നവനോട് ഉണർത്തി
പടിയിറങ്ങുമ്പോളവൻ സങ്കടം കടിച്ചമർത്തി
വിസ്മയലോകത്തേക്കു അവനെന്നെ ഉയർത്തി.
ഇപ്പോൾ ഞാനെൻ സന്തോഷത്തെ അടർത്തി
അവനു നൽകുവാൻ വീണ്ടുമവിടെയെത്തി.