Home അന്താരാഷ്ട്രം കാബൂളി പാട്ടുകളെ പ്രതിരോധമാക്കി ആര്യാന സയീദ്

കാബൂളി പാട്ടുകളെ പ്രതിരോധമാക്കി ആര്യാന സയീദ്

39
0

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി.

അസിസ്റ്റന്റ് പ്രൊഫസര്‍ ഓഫ് ഇംഗ്ലിഷ്
കേരള കേന്ദ്ര സര്‍വകലാശാല
drbefthikar@gmil.com, ഫോൺ: 9400577531

”ഈ ഭൂവി,നമ്മയീ ഞാനെന്ന് ചൊല്ലുന്നതാര്?
ഞാനാരുമല്ലയൊരു പുത്രന്റെ താങ്ങിലെ ഭാരം,
ഭാര്യയാ,ണതിനാലൊരടമിയും തന്നെ ഞാന്‍,
മാറാതെ നീറുന്ന നിത്യദു:ഖം –
നിങ്ങളറിയുക ഞാനെന്ന അഫ്ഗാന്റെ പുത്രിയെ!”

ഇന്ത്യയില്‍ നിയമം മൂലം മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തിലാണ് ഇസ്ലാമിനെ സ്‌നേഹിക്കുന്ന ലോകജനത. പൗരോഹിത്യ ജല്‍പനങ്ങളെ മതസംഹിതയുടെ യഥാര്‍ത്ഥ ദര്‍ശനങ്ങള്‍ക്കിടയില്‍ തിരുകിക്കയറ്റി സ്വാര്‍ത്ഥലാഭം കൊയ്യുന്ന മുല്ലാ, ജിഹാദിസ്റ്റ്, തീവ്ര ചിന്താഗതിക്കാര്‍ക്ക് കിട്ടിയ മുഖമടിച്ച പ്രഹരത്തില്‍ നമ്മുടെ അയല്‍ രാജ്യങ്ങളിലൊന്നായ താലിബാനിസ്റ്റ് അഫ്ഗാനിസ്ഥാനിലെ നിലംപരിശാക്കപ്പെട്ട ബുദ്ധപ്രതിമകളെയോര്‍ത്ത് ബാമിയാന്‍ കുന്നുകളും നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തിട്ടുണ്ടാവാം.

ആഗസ്ത് 19 നായിരുന്നു ഈ രാഷ്ട്രം അതിന്റെ തൊണ്ണൂറ്റി എട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. അതിനര്‍ത്ഥം, അഫ്ഗാന്‍ ജനത സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദി ആഘോഷത്തിലേക്ക് കടക്കുകയാണ് എന്നുകൂടിയാണ്. ഇതിനിടയില്‍, താലിബാനിസ്റ്റുകളുടെയും മുല്ലാമാരുടെയും കൊടുംപീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന സ്വന്തം ജനങ്ങള്‍, പ്രത്യേകിച്ച് സ്രñീകള്‍, പുതിയൊരു സ്വാതന്ത്ര്യ സമരത്തിനൊരുങ്ങാന്‍ല്പസമയം അതിക്രമിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു എന്ന് പഷ്തു, ദരി എന്നീ അഫ്ഗാന്‍ നാടന്‍ ഭാഷയിലുള്ള പാട്ടുകള്‍ പാടി നടക്കുന്ന ഒരാളുടെ പൊതുപരിപാടി റദ്ദാക്കിക്കൊണ്ട് ജിഹാദിസ്റ്റുകള്‍ തങ്ങളുടെ ‘കര്‍ത്തവ്യം’ ഭംഗിയായി നിര്‍വഹിച്ചു. – പ്രശസ്ത കാബൂളി പോപ് ഗായിക ആര്യാന സയീദിന്റെ.

മതമൗലികവാദം തിളച്ചുമറിയുന്ന മുല്ലാ കൗണ്‍സിലിനുള്ളിലെ ചങ്ങലകളെ തകര്‍ത്തെറിഞ്ഞ്, സ്വപ്നം കാണാന്‍ അവകാശമുള്ള മനുഷ്യരായി ജീവിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സാധാരണ ജനങ്ങളില്‍ നാടന്‍ ശീലുകളുടെ താളങ്ങള്‍ തീര്‍ത്തുകൊണ്ട് കാബൂളിന്റെ തെരുവുകളെ ആര്യാന മുള്‍മുനയില്‍ നിര്‍ത്താന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദമാകുന്നു. ”അനുമതിയില്ലെങ്കില്‍ തെരുവില്‍ പാടും” എന്ന അവരുടെ ‘പെണ്ണൊരുമ്പെടലി’ന് പ്രായഭേദമന്യേ ജനങ്ങള്‍ പിന്തുണ നല്‍കി, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന്റെ പരിസരത്ത് നടന്ന, അനുമതി നിഷേധിക്കപ്പെട്ട ‘കണ്‍സേര്‍ട്ടി’ന് സാക്ഷിയായത്, അമ്പതിനായിരത്തോളം വരുന്ന ആരാധകര്‍.

ഹിജാബ് ധരിക്കാത്തവള്‍, ഇസ്ലാമിക മൗലികവാദത്തെ അനുസരിക്കാത്തവള്‍, താലിബാനിസ്റ്റ് സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ പാടി നടക്കുന്നവള്‍, പാശ്ചാത്യ സാംസ്‌കാരികതയുടെ കുഴലൂത്തുകാരി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അവര്‍ക്ക് അവസരം ലഭിച്ചത് പ്രശസñിയിലേക്ക് കുതിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയായിരുന്നു. ഏറെ വൈകാതെ അവര്‍ ജിഹാദിസ്റ്റുകളുടെ ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു!

”മാഷാ അല്ലാഹ്” എന്ന പേരില്‍, 2008 ല്‍ ആലപിച്ച, ആദ്യഗാനം ഹിറ്റാകുന്നതോടു കൂടിയാണ് ആര്യാന, അഫ്ഗാന്‍ സംഗീതത്തിലെ പുതിയ താരോദയമാകുന്നത്. കാബൂളി നാടന്‍ പാട്ട് പാടുന്ന വൃദ്ധയായ ഉമ്മൂമ്മയുടെ കോന്തല പിടിച്ച് നടന്ന കുട്ടിക്കാലത്ത്, ഒരു കാബൂളി പെണ്‍കുട്ടി നേരിടുന്ന ദുരിതപര്‍വത്തിന്റെ നേര്‍ചിത്രങ്ങള്‍ ആര്യാന പരിചയപ്പെട്ടു. ഉമ്മൂമ്മയുടെ, പിറുപിറുക്കലിന്റെ രൂപത്തില്‍ വീണുകൊണ്ടിരുന്ന നാടന്‍ പദങ്ങള്‍ മാത്രമായിരുന്നു ആര്യാനയുടെ ഗുരുകുലം. അതില്‍ താളമുള്‍ച്ചേര്‍ത്ത്, വിപ്ലവത്തിന്റെ തീജ്വാലകളെ ആളിക്കത്തിക്കാമെന്നൊന്നും എട്ട് വയസ്സുള്ളപ്പോള്‍, സമയം കൊല്ലുന്നതിനായി മാത്രം സംഗീതപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ട ആ കുട്ടിയുടെ സ്വപ്നങ്ങളുടെ വിദൂരപരിസരങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.

ആര്യന്മാരുടെ അധിനിവേശവും, നാട്ടുപ്രഭുക്കന്മാരുടെ കൊള്ളരുതായ്മകളും, കോളനിവല്‍ക്കരണത്തിന്റെ ദുരന്തങ്ങളുമൊക്കെ, അറബി, പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നുമുരുത്തിരിഞ്ഞ പഷñു, ദരി തുടങ്ങിയ കാബൂളി വാമൊഴികളിലൂടെ ആ കുട്ടി ഹൃദിസ്ഥമാക്കി. പുരോഗമനവാദത്തെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന മാതാപിതാക്കളും ബന്ധുജനങ്ങളും, സ്വദേശം വിട്ട് സ്വിറ്റ്‌സര്‍ലാന്റിലും പിന്നീട് ലണ്ടനിലും പ്രവാസ ജീവിതം തുടങ്ങിയപ്പോള്‍, ആര്യാന തന്നിലുള്‍ച്ചേര്‍ന്ന കാബൂളി പാട്ടുകളെ പോപ് സംഗീതത്തിന്റെ ശരീരത്തിലേക്ക് പരകായപ്രവേശം നടത്തി. ഇപ്പോഴും നിരന്തരം അവര്‍ കാബൂളിലെത്തി തന്റെ നാടിന്റെ വാങ്മയ ചിത്രം ആസ്വാദകര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നു.

പെണ്‍പാട്ടുകാര്‍ വേശ്യാവൃത്തി ചെയ്യുന്നവരാണെന്ന താലിബാനിസ്റ്റ് ഫത്‌വകളെ അവര്‍ പര്‍ദ്ദ ധരിക്കാതെ പാട്ടുപാടിക്കൊണ്ട് ധിക്കരിക്കുന്നു:

”ഞാനേതാ, മാനവാ, പെണ്ണെങ്കിലും,
മര്‍ത്ത്യ ജീവിതമെന്നുമെന്‍ കൂടെയില്ലേ?
അക്കാണും മലയൊന്നുമെന്റെതല്ലേ?
അവിടുത്തെ സൂര്യനുമെന്റെതല്ലേ?’
എന്നും

‘എന്നെ നീ വിറ്റില്ലേ വൃദ്ധനൊരാള്‍-
ക്കെന്തിനാണെന്നൊന്ന് ചൊല്ലൂ ഉപ്പാ,
മോളായ എന്റെയീ ശാപത്തിനാല്‍
നിന്റെ കുടിലെരിഞ്ഞില്ലാതാകും’
എന്നുമുള്ള വരികളില്‍ ആര്യാനയിലെ ഫെമിനിസ്റ്റിനെയും നമുക്ക് പരിചയപ്പെടാനാകും.

പോപ് സംഗീതത്തില്‍ പഷ്തു ഭാഷയിലുള്ള നാടന്‍ പാട്ടുകളെ സന്നിവേശിപ്പിച്ച് ആര്യാന നടത്തുന്നത്, ഒരു തരത്തില്‍ പറഞ്ഞാല്‍, ശകñമായ പ്രതിരോധ പ്രവര്‍ത്തനം തന്നെയാണ്.ല്പ മാറാല പിടിച്ചുകിടക്കുന്ന അടിച്ചമര്‍ത്തല്‍ ഫത്‌വകള്‍ക്കെതിരെ, സ്വന്തം മണ്ണ് ബാക്കിവെച്ചുപോയ പൗരാണിക സംസ്‌കൃതിയുടെ ഗന്ധമുണര്‍ത്തി മദിച്ചുപാടുന്ന ആര്യാനയുടെ സംഗീതം പാറക്കെട്ടുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന നേര്‍ത്ത പാലുറവയാണ്. ബ്ബഅഫ്ഗാനിന്റെ മലാല?യെന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന ഈ മുപ്പതുകാരി, തന്റെ കുടുംബ പൈതൃകത്തിലൂടെ വീണുകിട്ടിയ ചില നാടന്‍ ശീലുകളെ പോപ് താളത്തിന്റെ താണ്ഡവ ധ്വനിയില്‍ ചാലിച്ച് പെണ്‍ശൗര്യത്തിലൂടെ പ്രതിരോധം തീര്‍ക്കുകയാണ് – ‘പഴഞ്ചന്‍ / ന്യൂജന്‍’ എന്ന ദ്വന്ദ്വ വൈരുധ്യങ്ങളെ ഏതൊക്കെയോ ചില മാന്ത്രിക ചേരുവകളിലൂടെ കോര്‍ത്തിണക്കി, മാസ്മരികമായ ചില ഏകരൂപ ഭാവങ്ങള്‍ തീര്‍ത്തുകൊണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here