Home മലയാളം കെ എം അന്ത്രുവിന്റെ ‘പ്രതിഭാദർശനം’ പ്രകാശനം ചെയ്‌തു

കെ എം അന്ത്രുവിന്റെ ‘പ്രതിഭാദർശനം’ പ്രകാശനം ചെയ്‌തു

22
0

അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ കെ എം അന്ത്രുവിന്റെ ലേഖന സമാഹാരം ‘പ്രതിഭാദർശനം’ എന്ന ഗ്രന്ഥം ഡോ കായംകുളം യൂനസ്, വി സുരേശന് നല്കി പ്രകാശനം ചെയ്തു.തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടന്ന ഉദ്‌ഘാടന-അനുസ്മരണ-അവാർഡ്‌വിതരണ ചടങ്ങിൽ , മുൻ അംബാസിഡറും സാഹിത്യകാരനുമായ ടി പി ശ്രീനിവാസൻ മുഖ്യ അതിഥിയായിരുന്നു.

കെ എം അന്ത്രു ഫൗണ്ടേഷൻ ചെയർമാനും എഴുത്തുകാരനുമായ ഷാജിൽ അന്ത്രു അധ്യക്ഷത വഹിച്ച യോഗത്തിൽ മിനി ഷാജിൽ സ്വാഗതം ആശംസിച്ചു.യോഗത്തിൽ കെ എം സന്തോഷ്‌കുമാർ നന്ദി പ്രകാശിപ്പിച്ചു.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽ മാഗസിൻ പ്രൊഡക്ഷൻസ് ആണ് പ്രസാധകർ.

റിയൽ മാഗസിൻ പ്രൊഡക്ഷൻസ് ആരംഭിച്ചത് കെ എം അന്ത്രുവിന്റെ ആഗ്രഹപ്രകാരമാണ്. 1950 കളിൽ എഴുതി തുടങ്ങിയ കെ എം അന്ത്രു 1980 കളിൽ സാഹിത്യം വായനയിൽ മാത്രമൊതുക്കി. പിൽകാലത്ത്, അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച കഥകളുടെ പകർപ്പുകൾ കണ്ടെത്തുകയും അവയെ പുസ്തകമാക്കാനുള്ള
ശ്രമം 2004 ൽ “പുള്ളിക്കുയിലും, പനിനീർപ്പൂവും, ഒരു സ്നേഹബന്ധവും” പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരത്തിലൂടെ സാധ്യമായി. അതിന് ശേഷം, ഇനിയും പറയാനുണ്ട് എന്ന് മനസിലാക്കിയ അദ്ദേഹം എഴുത്തിന്റെ മേഖലയിലേക്ക് കടന്നു. ഒട്ടേറെ കഥകളും സാഹിത്യപഠനങ്ങളും അദ്ദേഹം എഴുതി. പല ആനുകാലിക ങ്ങളിലും പ്രസിദ്ധീകരിക്കുകയും, എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
എഴുത്തുകാരുടെയും, വായനക്കാരുടെയും ഇടയിൽ നിൽക്കുന്ന പ്രസാധകർ ചൂഷണം ചെയ്യുന്ന തരത്തിലേക്ക് മാറിയത് അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. ഈ ദുസ്ഥിതിക്ക് മാറ്റം വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിന്റെ പ്രതിഫലനമാണ് റിയൽ മാഗസിൻ പ്രൊഡക്ഷൻസ്. റിയൽ മാഗസിൻ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ പുസ്തകമാണിത്.
സാഹിത്യ-സാംസ്കാരിക മേഖലയിലെ വിവിധ വ്യക്തിത്വങ്ങളുടെ സംഭാവനകളെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ ഈ സമാഹാരം , കെ എം അന്ത്രുവിന്റെ നാലാമത് ഓർമ്മദിനത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ..

LEAVE A REPLY

Please enter your comment!
Please enter your name here