അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും വൈ എം സി എ ഹാളിൽ നടന്നു. മുൻ അംബാസിഡറും സാഹിത്യകാരനുമായ ടി പി ശ്രീനിവാസൻ പരിപാടി ഉൽഘാടനം ചെയ്തു.
കെ എം അന്ത്രു ഫൗണ്ടേഷൻ ചെയർമാനും എഴുത്തുകാരനുമായ ഷാജിൽ അന്ത്രു അധ്യക്ഷത വഹിച്ച യോഗത്തിൽ മിനി ഷാജിൽ സ്വാഗതം ആശംസിച്ചു.
കെ എം അന്ത്രുവിന്റെ ലേഖന സമാഹാരം പ്രതിഭാദർശനം എന്ന ഗ്രന്ഥം ഡോ കായംകുളം യൂനസ്, വി സുരേശന് നല്കി പ്രകാശനം ചെയ്തു.
വൈദേശിക സാഹിത്യ രംഗത്തെ അതുല്യ പ്രതിഭകൾക്കായി ലിറ്ററേറ്റർ റിഡിഫൈനിംഗ് വേൾഡ് ഇന്റർനാഷണൽ മാഗസിനും കെ എം അന്ത്രു ഫൗണ്ടേഷനും നല്കി വരാറുള്ള അന്താരാഷ്ട്ര അവാർഡ് ഇത്തവണ മൂന്ന് പേർക്കാണ് നല്കിയത്.
ഇറ്റാലിയൻ ചിത്രകാരൻ ജിയോകാമോ ക്യൂട്ടേൻ , മഹാരാഷ്ട്രയിൽ നിന്നുള്ള കവി സുധാകർ ഗെയ്ധാനി,
കേരളത്തിൽ നിന്നുള്ള ഡോ അൻവർ അബ്ദുള്ള എന്നിവരാണ് അവാർഡിനർഹരായത്.
ജിയോ കോമോയ്ക്ക് എത്തിച്ചേരാനാവാത്തതിനാൽ , തപാലിൽ എത്തിച്ച അവാർഡ് സ്വീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ നന്ദി പ്രസംഗം ചടങ്ങിൽ സംപ്രേഷണം ചെയ്തു..
പ്രമുഖ സാഹിത്യകാരനും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല അസി. പ്രൊഫസറുമായ ഡോ: അൻവർ അബ്ദുള്ളയ്ക്ക് ടി പി ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു.
യോഗത്തിൽ കെ എം സന്തോഷ്‌കുമാർ നന്ദി പ്രകാശിപ്പിച്ചു.