എം ടി എന്ന രണ്ടക്ഷരം ..
വിശേഷണങ്ങളാവശ്യമില്ലാത്ത രണ്ടക്ഷരം…
പ്രണയിക്കാനും
മോഹിക്കാനും കാമിക്കാനും
മോഹഭംഗപ്പെടാനും
ആഗ്രഹിക്കാനും
നിരാശരാകാനും
കാല്പനികസ്വപ്നം കാണാനും
പരുക്കൻ യാഥാർത്ഥ്യങ്ങളുടെ
പാറക്കെട്ടുകളിൽ തലയടിച്ച് വീണ്
സ്വപ്നം തകർന്ന്
വിമൂകമായി തേങ്ങാനും
മലയാളിയെ പഠിപ്പിച്ച
അക്ഷരാവിഷ്ക്കാരങ്ങളുടെ മഹാ മാന്ത്രികൻ ….
ഇനി കാലത്തിനൊരിക്കലും
അപഹരിക്കാനാവാത്ത അക്ഷരങ്ങളിലൂടെ
അമരത്വത്തിലേക്ക് ……
കാലം എന്ന മഹാ പ്രവാഹം അദ്ദേഹത്തേയും ……..
വായിച്ചും
കേട്ടും
പറഞ്ഞും
കേട്ടും
കാലത്തോളം വലുതായ മഹാ മനുഷൃൻ
ഇനിയില്ല…..
യാതൊരുവിധ ഔപചാരികതകൾക്കും മനസു കൊടുക്കാത്തയാൾക്ക്
ആദരാഞ്ജലിയെന്ന ക്ലീഷേ പ്രയോഗം കുറിച്ച് സ്വയം പരിഹാസ്യനാകുന്നില്ല….
പോകൂ
പ്രിയപ്പെട്ട മനുഷ്യ കഥാനുഗായകാ …..
വിട
വാക്കുകളുടെ ഇന്ദ്രജാലക്കാരാ…..
ലിറ്ററേറ്റർ മാഗസിനും
കെ എം അന്ത്രു ഫൗണ്ടേഷനും
റിയൽ മാഗസിൻ പ്രൊഡക്ഷനും
ശിരസു കുനിക്കുന്നു ……..
വരിക
ഗന്ധർവ്വ ഗായകാ വീണ്ടും……..