നഫീസത്തു ബീവി
പഴുത്ത പച്ചയിരുമ്പിൽ വീഴുന്ന ഒരു തുള്ളി വെള്ളം പോലെ ഉള്ളൂ ജീവിതം എന്നറിയാവുന്ന വരാണ് പുതുതലമുറ വർണ്ണരാജികളെ കൊണ്ട് നിറഞ്ഞുനിൽക്കുന്നു നിരത്തിന്നിരുപുറവും . കാർണിവെല്ലുകൾ ഫെസ്റ്റുകൾ മാളുകളിലെ പുതുപുത്തൻ ഓഫറുകൾ നഗര രാത്രികൾ ഉറങ്ങുന്നില്ല ആഹ്ലാദ ലഹരിയിൽ ആണ് എല്ലാവരും ഒന്നും ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലാത്ത ലോകത്തിലെ സ്വാതന്ത്ര്യ പറവകൾ ഭയമാകുന്നുണ്ട് ഭാവിയെക്കുറിച്ച് കുഞ്ഞുങ്ങളെ കുറിച്ച് അവരുടെ നിലനിൽപ്പിനെ കുറിച്ച് ഒരു റോബോട്ടിക് യുഗം അകലെയല്ല . ലഹരിയില്ലാതെ ആഹ്ലാദിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് മനുഷ്യൻ ചെന്നെത്താൻ ഉള്ള കാലവും അതി വിദൂരമല്ല. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളുടെ കണ്ണുകളിലെ തിളക്കം വായിക്കുമ്പോൾ സമാധാനം അനുഭവപ്പെടുന്നു തീർത്തും നിഷ്ക്രിയരല്ല യുവത .നമുക്ക് ശേഷം വരുന്ന ലോകം കൂടുതൽ വർണാഭം ആയിരിക്കും
പ്രതീക്ഷിക്കാം.ഈ രാത്രിയിൽ കനത്ത ഇരുട്ടിൽ കൂർത്ത പാറക്കല്ലുകളും സമതലങ്ങളും തമ്മിൽ വ്യത്യാസമില്ല കണ്ണു കത്തുന്ന കറുപ്പാണ് എവിടെയും ;ഓരോ കാലടിയിലും അതീവ സൂക്ഷ്മാലുവായിരിക്കണം . എവിടെയെങ്കിലും നിന്നു കത്തുന്നൊരു വിളക്കുണ്ടാകുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു നടക്കുക തന്നെ ..
താനാരാണെന്നു പോലും തിരിച്ചറിയാനാവാത്തത്ര ആഴമുള്ള ഇരുട്ട് അകത്തും പുറത്തും നിറയുമ്പോൾ
ഉള്ളിലേക്ക് ആണ്ടുനോക്കുക, നിൻ്റെ വെളിച്ചം നീ തന്നെയായിരിക്കും.
ജീവിതം വെറുമൊരു കളിപ്പാട്ടമാണ്, തല്ലിപ്പൊട്ടിക്കാം എറിഞ്ഞുടക്കാം തുടച്ചു മിനുക്കി പ്രദർശിപ്പിക്കാം കളിയിടത്തിൽ ആനന്ദകരമായി ഉപയോഗിക്കുകയുമാവാം..
2024 ഡിസംബർ , ചില മഹത് വ്യക്തികളുടെ വിടപറയലിന്റെ സമയംകൂടിയാണല്ലോ . തബലയിലെ ഇന്ദ്രജാലക്കാരൻ ഉസ്താദ് സക്കീർ ഹുസൈൻ, സാഹിത്യ ഇതിഹാസം എംടി വാസുദേവൻ നായർ , സാമ്പത്തിക വിചക്ഷണൻ മൻമോഹൻസിങ്ങ് …
ഇനിയും മുൻപോട്ട് തന്നെ നടക്കാം ഇടവഴികളും നടവഴികളും മാഞ്ഞുപോയ വേഗത്തിന്റെ കാലയോട്ടത്തിനൊപ്പം നമുക്കും കരേറാം പ്രിയപ്പെട്ട വായനക്കാർക്ക് സന്തോഷ പുതുവർഷം നേരുന്നു.