Home അന്താരാഷ്ട്രം എന്ത് കൊണ്ട് കെ എം അന്ത്രു ഫൗണ്ടേഷൻ?ഷാജിൽ അന്ത്രു, ചെയർമാൻ

എന്ത് കൊണ്ട് കെ എം അന്ത്രു ഫൗണ്ടേഷൻ?ഷാജിൽ അന്ത്രു, ചെയർമാൻ

29
0

കെ എം അന്ത്രു ഫൗണ്ടേഷൻ സ്ഥാപിതമായത് 2021 ലാണ്. അതിലേക്ക് എത്തപ്പെട്ടത് 2017 മുതലുണ്ടായ ചില അവിചാരിതസംഭവങ്ങളുടെ പ്രതിഫലനങ്ങളാണ് കാരണങ്ങളാണ്. 2017 ൽ രോഗബാധിതനായി കിടക്കുമ്പോൾ സാഹിത്യം സംബന്ധമായ കാര്യങ്ങൾ പറയുമ്പോൾ , ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അഭിവാഞ്ജ ഞാൻ ആ കണ്ണുകളിൽ കണ്ടു എന്ന് മകനും സാഹിത്യകാരനുമായ ഷാജിൽ അന്ത്രു പറഞ്ഞു. സാഹിത്യം, രോഗശാന്തിക്ക് കാരണമാകും എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അച്ഛനും മകനും എന്നതിലുപരി സുഹൃത്തുക്കളെ പോലെയായിരുന്നുവെന്നും, സാഹിത്യ ചർച്ചകൾ നടത്തിയ സന്ദർഭങ്ങൾ ഓർത്തെടുക്കുകയും ചെയ്തു.രോഗം വരുന്നതിനു മുമ്പ് വളരെ മിതഭാഷിയായിരുന്ന കെ എം അന്ത്രു, അതിനു ശേഷം കൂടുതൽ വാചാലനായി. അത്തരം ഒരു സന്ദർഭത്തിലാണ് അദ്ദേഹം, തന്റെ ഒരു നടക്കാതെ വലിയ ഒരു ആഗ്രഹം പറയാനിടയായത്.അത് മറ്റൊന്നുമല്ല. ഒരു പത്രാധിപർ ആകണമെന്നതായിരുന്നു. അതിന് അവസരം നൽകാമെന്ന് പറഞ്ഞു അദ്ദേഹം വിശ്വസിച്ചിരുന്നവർ അദ്ദേഹത്തെ വഞ്ചിച്ച കഥയും പറഞ്ഞു. അച്ഛന്റെ ഈ വേദനയാണ് ലിറ്ററേറ്റ്യൂർ റീ ഡിഫൈനിംഗ് വേൾഡ് എന്ന അന്താരാഷ്ട്ര മാസിക തുടങ്ങാൻ എനിക്ക് പ്രേരണയായത്.സുഹൃത്ത്, കെ എം സന്തോഷ്‌കുമാറും , ഭാര്യ മിനിയും, അതിന് വേണ്ട പിന്തുണ തന്നു.അങ്ങനെ 2020 ആഗസ്ത് നെ ആദ്യ ലക്കം കെ എം അന്ത്രു മാനേജിങ് എഡിറ്റർ ആയി ആരംഭിച്ചു.ആ സംരംഭം വൻ വിജയമായിരുന്നു. അന്ന് മുതൽ ഇന്ന് വരെ മുടക്കം കൂടാതെ ആ മാസിക പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. എല്ലാ ലോകരാജ്യങ്ങളിലെയും പ്രതിനിധികൾ അതിൽ എഴുതി കഴിഞ്ഞിരിക്കുന്നു.

2020 ഡിസംബർ 19 നു അദ്ദേഹം മരണപെട്ടു കഴിഞ്ഞപ്പോൾ, അദ്ദേഹം ഓർമ്മ നിലനിർത്താൻ, അദ്ദേഹം ആരും അറിയാതെ ചെയ്‌തു പോന്നിരുന്ന ചില കാര്യങ്ങൾ തുടർന്നും ചെയ്യാൻ കെ എം അന്ത്രു ഫൗണ്ടേഷൻ പോലൊരു നോൺ പ്രോഫിറ്റ് വേദി ആവശ്യമാണെന്ന് തോന്നി.
സാഹിത്യലോകത്തിൽ നിലനിൽക്കുന്ന ക്ലിക്കുളിൽ ഏതിലെങ്കിലും പെടാത്ത യഥാർത്ഥ പ്രതിഭാശാലികൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവഗണിപെടുന്നത് കെ എം അന്ത്രുവിനെ വേദനിപ്പിച്ചിരുന്നു.അത് പൊളിച്ചെഴുതുന്ന ഒരു സംവിധാനം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അത് ഫൗണ്ടേഷൻ ഒരു ലക്ഷ്യമാണ് .

ഇത് എല്ലാ മേഖലയിലും ആവശ്യമാണെന്ന് ഫൗണ്ടേഷൻ തിരിച്ചറിയുന്നുണ്ട്.

മരണപെട്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ്, ഒരുപാട് പേർ വന്ന് എന്നെ കാണുകയുണ്ടായി എന്ന് ഷാജിൽ അന്ത്രു പറഞ്ഞു. സ്വന്തം ആവശ്യങ്ങളെ മാറ്റി നിർത്തി കെ എം അന്ത്രു പല കുട്ടികളെ പഠിപ്പിച്ചിരുന്നു. അത് വീട്ടുകാർക്ക് പോലും അറിയാത്ത രഹസ്യമായിരുന്നു. മാത്രമല്ല അദ്ദേഹം ഉപദേശിച്ചിരുന്ന ഒരു കാര്യം 45 വയസ്സ് കഴിഞ്ഞാൽ നമ്മൾ നമ്മുക്ക് വേണ്ടിയല്ല ജീവിക്കേണ്ടത്; പകരം അടുത്ത തലമുറയെ നല്ല രീതിയിൽ വാർത്തെടുക്കാൻ വേണ്ടിയാണു ജീവിക്കേണ്ടത് എന്നാണ്. അത് കൊണ്ട് ഫൗണ്ടേഷൻ നൈപുണ്യവികസനത്തിന് പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചത്.

രോഗാവസ്ഥയിൽ അദ്ദേഹം വേദന അനുഭവിക്കുമ്പോൾ , അദ്ദേഹം അദ്ദേഹത്തിന്റെ വേദനയെക്കാൾ, ഇത് പോലെ വേദന അനുഭവിക്കുന്നവർക്കും , അശരണക്കും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു.ഫൗണ്ടഷൻ അതും ഒരു ലക്ഷ്യമായി ഏറ്റെടുക്കുകയാണ്.

കോവിഡ് കാലഘട്ടത്തിൽ തിരിഞ്ഞറിഞ്ഞ ഒരു വസ്‌തുത പരിസ്ഥിതിസംരക്ഷണവും ആരോഗ്യസംരക്ഷണവും കൂടുതൽ കരുതലോടെ മുന്നോട്ട് കൊണ്ട് പോകണമെന്നതാണ് . അതിനാലാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കെ എം അന്ത്രു ഫൗണ്ടേഷന്റെ ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാമെന്ന് തീരുമാനിച്ചിരിക്കുന്നത്.

മാത്രമല്ല , കെ എം അന്ത്രു തുടങ്ങി വെച്ച ഇംഗ്ലീഷ് അന്താരാഷ്ട മാസിക മലയാള ഭാഷയിൽ കൂടി പ്രസിദ്ധീകരിക്കണമെന്ന് തീരുമാനം എടുത്തിട്ടുണ്ട് എന്ന് ഷാജിൽ അന്ത്രു അറിയിച്ചിട്ടുണ്ട്.

അന്തരിച്ച സാഹിത്യകാരൻ അഡ്വ: കെ എം അന്ത്രുവിന്റെ നാലാമത് അനുസ്മരണവും അന്താരാഷ്ട്ര സാഹിത്യ അവാർഡ് വിതരണവും നടന്ന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് ഷാജിൽ അന്ത്രു കെ എം അന്ത്രു ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളും ഭാവി പ്രവർത്തനങ്ങളും വിശദീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here