Home International കെ എം അന്ത്രു ഫൗണ്ടേഷൻന്റെ പ്രസിദ്ധീകരിച്ചു വരുന്ന “ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ” ഫെബ്രുവരി...

കെ എം അന്ത്രു ഫൗണ്ടേഷൻന്റെ പ്രസിദ്ധീകരിച്ചു വരുന്ന “ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ” ഫെബ്രുവരി 2025 ലക്കം ഇന്ന് പുറത്തിറങ്ങി.

435
0

കെ എം അന്ത്രു ഫൗണ്ടേഷൻന്റെ സാഹിത്യമേഖലയിലെ പ്രവർത്തനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു വരുന്ന “ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ” ഫെബ്രുവരി 2025 ലക്കം ഇന്ന് പുറത്തിറങ്ങി.
2020 ആഗസ്റ്റ് മുതൽ കെ എം അന്ത്രു മാനേജിങ്ങ് എഡിറ്റർ ആയി ആരംഭിച്ച ഈ മാഗസിൻ ലോകശ്രദ്ധ ഇതിനകം നേടിയെടുത്തു. 2020 ഡിസംബറിൽ അദ്ദേഹം വിടവാങ്ങിയതിന് ശേഷവും മാഗസിൻ പ്രസിദ്ധീകരണം തുടർന്നു . മാത്രമല്ല അദ്ദേഹത്തിന്റെ സ്മരണാർത്ഥം കെ എം അന്ത്രു ഫൗണ്ടേഷൻ ആരംഭിക്കുകയും ചെയ്‌തു .മാനവികതയ്ക്കായി സാഹിത്യം, കല, മാധ്യമം, നൈപുണ്യവികസനവും, തൊഴിൽ രഹിതർ ഇല്ലാത്ത ലോകം, ഗവേഷണം, സാമൂഹ്യസേവനം, അർഹരായവർക്ക് ബഹുമതികളും സ്കോളർഷിപ്പുകളും, ആഗോള പങ്കാളിത്തവും ശാക്തീകരണവുമാണ് ഫൗണ്ടേഷൻ ലക്ഷ്യമാക്കുന്നത്.

ഇതിന്റെ ഭാഗമായാണ് “ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ” ന്റെ പ്രസിദ്ധീകരണം. ഫെബ്രുവരി 2025 ലക്കം, ഫൗണ്ടേഷൻ ചെയർമാനും, ചീഫ് എഡിറ്റർ ഷാജിൽ അന്ത്രു, 2023 ലെ കെ എം അന്ത്രു അന്താരാഷ്ട്ര സമ്മാനം നേടിയ ഇറ്റലിയിലെ കലാകാരൻ ജിയകോമോ കട്ട്ടോന്നിന്റെ കവർ ചിത്രം, ചിത്രത്തിനെ കുറിച്ച് മരിയ അന്നലോറോയുടെ കുറിപ്പ്, മലയാളികൾ നെഞ്ചിലേറ്റിയ 30-ലധികം ഉപന്യാസ സമാഹാരങ്ങളുള്ള ദ്വിഭാഷാ നിരൂപകനും 23 ഇന്ത്യൻ, വിദേശ ഭാഷകളിലെ വിവർത്തന സമാഹാരങ്ങളുള്ള പ്രശസ്ത മലയാള കവിയുമായ കെ. സച്ചിദാനന്ദന്റെ രണ്ട് കവിതകളും, ഒരു ലേഖനവും, 2021 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഖാലിദ് ഹുസൈന്റെ ചെറുകഥ, യൂ കെ യിൽ നിന്നും അന്ന മരിയ മിക്കിവിച്ചിന്റെ രണ്ട് കവിതകൾ, കെ എം അന്ത്രു ഇന്റർനാഷണൽ ലിറ്ററേച്ചർ അവാർഡ് ആദ്യമായി ലഭിച്ച കാലിഫോർണിയയിൽ നിന്നും ജാക്ക് ഫോളി ലോസ് എൻജഴ്‌സിനെ കുറിച്ചെഴുതിയ കവിത, മുൻ അംബാസഡർ , ടി പി ശ്രീനിവാസന്റെ “ഡിപ്ലോമസി ലിബറേറ്റഡ് – “ദി ഗോൾഡൻ ട്രഷറി” എന്ന പുസ്തകത്തിൽ നിന്നും ഒരു ലേഖനം, 2023 ലെ കെ എം അന്ത്രു അന്താരാഷ്ട്ര സമ്മാനം നേടിയ അൻവർ അബ്ദുള്ളയുടെ ചെറുകഥ, അവന്റ്-ഗാർഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഇവാൻ പോസോണിയുടെ കവിത, എഴുത്തുകാരി/ഫ്രീലാൻസ് പത്രപ്രവർത്തക/പുസ്തക എഡിറ്റർ നന്ദിത ഡി നീ ചാറ്റർജിയുടെ ഒരു കവിത, കവിതയിലെ പുഷ്കാർട്ട് സമ്മാനത്തിനും റൈസ്ലിംഗ് കവിതാ അവാർഡ്, ബെസ്റ്റ് ഓഫ് ദി നെറ്റ്, മികച്ച മൈക്രോ ഫിക്ഷൻ അവാർഡിനും നിരവധി തവണ നാമനിർദ്ദേശം ചെയ്യപ്പെട്ട ജോൺ സി. മന്നോണിന്റെ ഒരു സെന്റോ ഉപന്യാസ-കവിത, കവി, എഴുത്തുകാരി, പത്രപ്രവർത്തക & ചലച്ചിത്ര തിരക്കഥാകൃത്ത്, നിരൂപക എന്നീ നിലകളിൽ സാന്നിധ്യം തെളിയിച്ച ഉമാ ശക്തിയുടെ രണ്ട് കവിതകൾ, ദൃശ്യ, അച്ചടി മാധ്യമങ്ങളിൽ ശ്രദ്ധേയമായ ദ്വിഭാഷാ എഴുത്തുകാരിയും ചലച്ചിത്ര നിരൂപകയുമായ സുലോചന റാം മോഹന്റെ ഒരു കവിത, ശ്രീഹരി രാമദാസിന്റെ കവിത, സ്റ്റോയാൻ ഹ്രിസ്റ്റോവ് അവാർഡ് നേടിയ എമിലിജ ടോഡോറോവയുടെ ഒരു കവിത, മറാത്തി കവി, ഗസൽ എഴുത്തുകാരൻ, ഗാനരചയിതാവ്, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ വിജോയുടെ (വിജയ് ജോഷി) കവിത, യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള മിനി ഷാജിലിന്റെ ചെറുകഥ,ഇറാനിൽ ജനിച്ച കവിയും എഡിറ്ററും നാടകകൃത്തുമായ ഫലീഹ ഹസ്സന്റെ ഒരു കവിത എന്നിവ ഉൾപ്പെടുന്നു.
എല്ലാ മാസവും, 14 ന് “ലിറ്റെറേറ്റേഴ് റീ ഡിഫൈനിംഗ് വേൾഡ് ” പ്രസിദ്ധീകരിക്കുമെന്ന് ചീഫ് എഡിറ്റർ അറിയിക്കുന്നു. രചനകൾ അയക്കേണ്ട ഇമെയിൽ litteraterurrw@gmail.com ആണ്. പ്രിന്റ് കോപ്പി ഫെബ്രുവരി 18 മുതൽ ലഭ്യമാകും.ഫെബ്രുവരി 2025 ലക്കം https://litterateurrw.com/magazines/#flipbook-df_19980/1/ വായിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here